കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കടക ഔഷധക്കഞ്ഞി കിറ്റുകള്‍ വിതരണം ചെയ്തു. കാരിത്താസ് ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ചു ലഭ്യമാക്കുന്ന കര്‍ക്കിടകക്കഞ്ഞി കിറ്റിന്റെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ് നിര്‍വഹിച്ചു.
കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് തോമസ് പുതുശേരി, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, ടി.സി. റോയി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ നവീന്‍ ജോര്‍ജ് ഡേവിഡ്, കെഎസ്എസ്എസ് ലീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.